Skip to main content

ആറാട്ടുപുഴയിൽ യോഗാ ദിനം ആചരിച്ചു

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെയും ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ആറാട്ടുപുഴ പത്തിശ്ശേരിൽ ആയുർവേദ ഡിസ്പെൻസറിയിലാണ് പരിപാടി നടത്തിയത്. ആറാട്ടുപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എസ്.  ശ്യാംകുമാർ അധ്യക്ഷനായ ചടങ്ങ്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈമൂനത്ത് ഫഹദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഷൈമാ സജൻ, താജുദ്ദീൻ എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രശ്മി വിജയൻ സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.രശ്മി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. യോഗ ഇൻസ്ട്രക്ടർ ഡോ. മീന പുഷ്പൻ യോഗ ദിന സന്ദേശവും യോഗാ ക്ലാസും നയിച്ചു.

date