Skip to main content

അസി. പ്രൊഫസർമാരെ നിയമിക്കുന്നു

കേപ്പിൻ്റെ   കീഴിൽ ആലപ്പുഴ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസ്സിൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ  എം.ബി.എ  വിഭാഗത്തിലെ  താത്കാലിക ഒഴിവുകളിലേക്ക് അസി. പ്രൊഫസർമാരെ നിയമിക്കുന്നു.
ജനറൽ മാനേജ്മെൻ്റ്, ഫിനാൻസ്, ഓപ്പറേഷൻസ്  സ്പെഷ്യലൈസേഷനിലാണ്   ഒഴിവുകൾ. 
  ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത  (ഫസ്‌റ്റ് ക്ലാസ് എം ബി എ), ഗവേഷണ പ്രസിദ്ധീകരണങ്ങൾ,  മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലം വിറ്റേ എന്നിവയും സഹിതം ജൂൺ 30 ന്  രാവിലെ  10 മണിക്ക്   ഡയറക്ടർ മുമ്പാകെ ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ:  0477-2267602, 9188067601

date