Post Category
അസി. പ്രൊഫസർ ഒഴിവുകൾ; അഭിമുഖം 30ന്
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള നെറ്റ് (NET) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477-2267311, 9846597311 . വെബ്സൈറ്റ്: www.cempunnapra.org
(പിആർ/എഎൽപി/1221)
date
- Log in to post comments