Skip to main content

ഗണിത, സാമ്പത്തിക ശാസ്‌ത്രങ്ങളിലും കായിക വിദ്യാഭ്യാസത്തിലും അസിസ്റ്റന്റ് പ്രൊഫസർ 

ആലപ്പുഴ പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്‌ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും (യു.ജി.സി മാനദണ്ഡപ്രകാരം).
 ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29-ന് രാവിലെ 9.30-ന് കോളേജിൽ  അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഫോൺ: 0477 2267311, 9846597311
വെബ്സൈറ്റ്: www.cempunnapra.org

date