Post Category
*സ്‌കൂള്‍ ഉദ്യാനവത്കരണം ഉദ്ഘാടനം ചെയ്തു *
ബത്തേരി ഗവ സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസിന്റെയും അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികളുടെയും നേതൃത്യത്തില്‍ സ്‌കൂള്‍ ഉദ്യാനവത്കരണത്തിന്റെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെണ്ടുമല്ലി കൃഷി നടീല്‍ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വി.കെ.ഷിഫാനത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നൂറോളം തൈകളാണ് നട്ടത്. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍, മദര്‍ പി ടി എ പ്രസിഡന്റ് സ്മിത ദിനേഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എസ് നിത, അഗ്രികള്‍ച്ചര്‍ അധ്യാപകരായ എ.റ്റി ഷൈജു, സാന്ദ്ര സ്റ്റീഫന്‍, സി.കെ മനോജ്, ആല്‍വിന്‍ ജോസഫ്, സൗമ്യ പി. കുര്യന്‍, ദിയാന ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments