Post Category
*റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റണം*
എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടും റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റാത്തവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനായി അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം. അല്ലാത്തപക്ഷം അവശ്യസാധന നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments