Skip to main content

ചമ്പക്കുളം മൂലം ജലോത്സവം: സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

 ജൂൺ 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ  ചമ്പക്കുളം മാപ്പിളശ്ശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിംഗ് പോയിന്റ് വരെയുള്ള മത്സര ട്രാക്കുകളിൽ  സ്പീഡ് ബോട്ടുകൾ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന്
 രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ  തുറമുഖ ഓഫീസർ അറിയിച്ചു.

 സംഘാടക സമിതിയുടെ  അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരെ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും തുറമുഖ ഓഫീസർ അറിയിച്ചു.

(പിആർ/എഎൽപി/1234)

date