Skip to main content

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്സ് മീറ്റും സംഘടിപ്പിക്കുന്നു

 

 ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  ജൂൺ 29, 30 തീയതികളിൽ ആലപ്പുഴ കയർ മെഷീൻ മാനുഫാക്ചറിംഗ് കമ്പനി ഹാളിൽ എം എസ് എം ഇ  ക്ലിനിക്ക്, ജില്ലാതല ബാങ്കേഴ്സ് മീറ്റ്, എന്നീ പ്രോഗ്രാമുകൾ 
നടത്തും.

29 ന് രാവിലെ 9.30 മുതൽ തുടങ്ങുന്ന എം എസ് എം ഇ  ക്ലിനിക്ക്  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യും.
30 ന് രാവിലെ 9.30 മുതൽ തുടങ്ങുന്ന
ജില്ലാതല ബാങ്കേഴ്സ് മീറ്റ് ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്യും.

(പിആർ/എഎൽപി/1239)

date