Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനാചരണം: ലഹരി വിരുദ്ധ സെമിനാർ ഇന്ന്(26)   ജി സുധാകരൻ എം എൽ എ ഉദ്ഘാടനം ചെയ്യും

 

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിന്റെയും  എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും, പൊലീസ്, സാമൂഹ്യനീതി വകുപ്പിൻ്റെയും നശാമുക്ത് ഭാരത് അഭിയാൻ്റെയും ആഭിമുഖ്യത്തിൽ  ലിയോ തെർട്ടീന്ത് സ്‌കൂളിൽ  രാവിലെ ഒമ്പതിന് ലഹരിവിരുദ്ധ സെമിനാർ നടത്തുന്നു. സെമിനാർ ജി സുധാകരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

അതിന് മുന്നോടിയായി ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയം പരിസരത്ത്  രാവിലെ എട്ട് മണിക്ക് റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് ആലപ്പുഴയുടെ സുംബ ഫിറ്റ്നസ്' ഡാൻസും ആലപ്പുഴ ജീസസ് യൂത്ത് ടീമിൻ്റെ ഫ്ളാഷ് മോബും ഉണ്ടായിരിക്കും. തുടർന്ന് അവിടെ നിന്നും രാവിലെ 8.30 ന് ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, എൻ.എസ്.എസ്., നെഹ്റു യുവകേന്ദ്ര, എസ്. പി.സി., യുവ ആപ്‌തമിത്ര, സ്‌കൂൾ കോളേജ് വിദ്യാർഥികൾ, തുടങ്ങിയവരുടെ സഹകരണത്തോടെ ഫൺ റൺ  ലിയോ തെർട്ടീന്ത്  സ്‌കൂളിലേയ്ക്ക് ആരംഭിക്കുന്നതാണ്.

ഫൺ റണ്ണിൻ്റെ ഫ്ലാഗ് ഓഫും ജി. സുധാകരൻ  എം എൽ എ നിർവഹിക്കും.സുംബാ ഫിറ്റ്നസ് ഡാൻസിൻ്റെ ഉദ്ഘാടനം  ജില്ലാ കളക്ടർ  ഷാജി വി. നായരും നിർവ്വഹിക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എമഹേന്ദ്രൻ അധ്യക്ഷനാകും. നഗരസഭ അധ്യക്ഷ മോളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ  
പൊലീസ് മേധാവി റ്റി കെ വിഷ്ണു  പ്രദീപ്,  ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ  അജയ്, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുക്കും

date