Skip to main content

ലീഡ് ബാങ്ക് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ 'എൻ പി എസ് സഞ്ജയ് സ്കീം' ലോഞ്ച് ചെയ്തു

ലീഡ് ബാങ്ക് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് ന്യൂ പെൻഷൻ സ്കീമിന്റെ പുതിയ പ്രൊഡക്റ്റ് ആയ 'എൻ പി എസ് സഞ്ജയ് ലോഞ്ച്' നടന്നു.  ഹോട്ടൽ റോയൽ പാർക്കിൽ  നടന്ന ചടങ്ങിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ  ഡി.ജി.എം  ഡീമ്പിൾ മിത്തൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

​ചടങ്ങിൽ നബാർഡ് ഡി.ഡി.എം  മിനു അൻവർ, എസ്.ബി.ഐ റീജിയണൽ മാനേജർ ടി വി മനോജ് , കെ.ജി.ബി റീജിയണൽ മാനേജർ എ എസ് രമ്യ , കേരള ബാങ്ക് ഡി.ജി.എം  സന്ധ്യ, രാജാറാം (എഫ്.ഐ ഹെഡ് ഇൻഷുറൻസ്), നൗഷാദ് (കേരള ഹെഡ് ഇൻഷുറൻസ്, ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ) എന്നിവർ ഉൾപ്പെടെ ആലപ്പുഴയിലെ എല്ലാ ബാങ്കുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.
​തുടർന്ന് 'എൻ പി എസ് സഞ്ജയ് സ്കീമി'നെക്കുറിച്ചുള്ള ഒരു പ്രസന്റേഷൻ പി.എഫ്.ആർ.ഡി.എ ഇക്കണോമിസ്റ്റ്  ശുഭം ഖണ്ടേൽവാൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ സി.എസ്.സി (CSC) ഏജന്റുമാർക്കുള്ള ട്രെയിനിംഗ്  രാജ് ഗുരു നൽകി. എസ്.എൽ.ബി.സി തിരുവനന്തപുരം മാനേജർ കിരൺ കൃഷ്ണൻ സ്വാഗതവും, ആലപ്പുഴ ലീഡ് ബാങ്ക് മാനേജർ എം അരുൺ  നന്ദിയും പറഞ്ഞു.

​പദ്ധതിയുടെ പ്രത്യേകതകൾ:

​18 മുതൽ 85 വയസ്സുവരെയുള്ളവർക്ക് ഈ സ്കീമിൽ ചേരാവുന്നതാണ്.
​പദ്ധതിയിൽ ചേരുമ്പോൾ 250 രൂപയും, തുടർന്ന് മിനിമം 10 രൂപ മുതൽ പരിധിയില്ലാതെ 15 വർഷം വരെയോ അല്ലെങ്കിൽ 60 വയസ്സുവരെയോ അടച്ച് പെൻഷൻ വാങ്ങുവാൻ സാധിക്കുന്നതാണ്.

date