Skip to main content

ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ജൂൺ 27)

ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ക്ഷയരോഗ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട 35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണവും ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഹാൻഡ് ഹെൽഡ് എക്സറേ മെഷീന്റെ ഉദ്ഘാടനവും ഇന്ന് (ജൂൺ 27) ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ലെക് ചർ ഹാളിൽ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെ ഉദ്ഘാടനം കെ സി വേണുഗോപാൽ എംപി നിർവഹിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ ഉദ്ഘാടനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ജി സുധാകരൻ എംഎൽഎ നിർവഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനീഷ് എം പുറക്കാട് അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ടിഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ് ജെ ജെസ്സി , ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. പി വി വിദ്യ, ജില്ലാ ടി ബി ഓഫീസർ ഡോ. വി എസ് വിൻസി , അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത സതീഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബൈജു ജോസ്, ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി എൽ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം എ ആർ കണ്ണൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ഷാജിമോൻ , അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ജെ ജീതു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം ആനന്ദ് തുടങ്ങിയവർ സംസാരിക്കും.

date