Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
കേപ്പിന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ എം.ബി.എ വിഭാഗത്തില്‍ താല്‍കാലിക ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത (എം ബി എ യില്‍ ഒന്നാം ക്ലാസ് ), ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലംവിറ്റ സഹിതം ജൂണ്‍ 30 രാവിലെ 10 ന് ഡയറക്ടര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജനറല്‍ മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് സ്‌പെഷ്യലൈസേഷനിലാണ് ഒഴിവുകള്‍. മുന്‍പരിചയം അഭികാമ്യം. ഫോണ്‍: 0477-2267602, 9188067601.
date
- Log in to post comments