Skip to main content
a

സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പുരോഗമിക്കുന്നു ജൂണ്‍ 30 ന്  അവസാനിക്കും

സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ (ജൂണ്‍ 23, വൈകിട്ട് അഞ്ച്) 12,522 പേര്‍ സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കി. സെന്‍സസ്  സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി കോന്നി താലൂക്കില്‍ അരുവാപ്പുലം വില്ലേജില്‍ ആവണിപ്പാറ ഗിരിജന്‍ നഗര്‍ നിവാസികള്‍ക്ക് കോന്നി തഹസില്‍ദാര്‍ ജി അജേഷിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് കുമാര്‍, വി ആര്‍ ഷൈന്‍, അരുവാപ്പുലം വില്ലേജ് ഓഫീസര്‍ പ്രിയേഷ്, സെന്‍സ് ക്ലാര്‍ക്ക് അഖില്‍ കൃഷ്ണന്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല താലൂക്കിലെ കടപ്ര, നിരണം, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, കോയിപ്പുറം, നെടുംപുറം പഞ്ചായത്തുകളില്‍ സെല്‍ഫ് എന്യുമറേഷന്‍ കാമ്പയിന് അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.
സ്വയം വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സൗകര്യമുണ്ട്. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ ചെയ്യാം. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല്‍ 30 വരെയാണ്.  

സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം

https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറണം. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.

ചിത്രം: 

അരുവാപ്പുലം വില്ലേജില്‍ ആവണിപ്പാറ ഗിരിജന്‍ നഗര്‍ നിവാസികള്‍ സെന്‍സ് സെല്‍ഫ് എന്യുമറേഷനില്‍
പങ്കെടുക്കുന്നു

 

date