Post Category
കായിക മത്സരങ്ങളിൽ മെഡൽ നേടിയ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയിലെ ദേശീയ അല്ലെങ്കിൽ അന്തർദേശീയ വ്യക്തിഗത കായിക മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയ വിമുക്തഭടന്മാരിൽ നിന്നും ക്യാഷ് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 10-ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ (ഇൻ-ചാർജ്) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.ഫോൺ: 0477-2245673.
(പിആർ/എഎൽപി/1258)
date
- Log in to post comments