Skip to main content
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സെന്‍സസ് ബോധവത്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്യുന്നു

*സെന്‍സസ് ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും*

 

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍സസ് ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സെന്‍സസിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം നിയാസ് ബോധവത്കരണ ക്ലാസിനും തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിനും നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികളായ അലന്‍ ടോം എല്‍ദോസ് ഒന്നാം സ്ഥാനവും, ഇ അമിത് അലി രണ്ടാം സ്ഥാനവും, സി നിതാ നാസര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.സി അനിത, എം നിധില, ആര്‍. എസ് ബിനുരാജ്, വി കൃഷ്ണപ്രിയ, ആര്‍ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

 

date