സെൻസസ് 2027: റിപ്പോർട്ട് ചെയ്യാത്ത ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും: ജില്ലാ കളക്ടർ
ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളവരിൽ സെൻസസ് ചാർജ് ഓഫീസർക്ക് മുമ്പാകെ യഥാസമയം റിപ്പോർട്ട് ചെയ്യാതെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും എതിരെ സെൻസസ് ആക്ട് 1948 ലെയും അനുബന്ധചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ചിലയിടങ്ങളിൽ എന്യുമറേറ്റർമാരും സൂപ്പർവൈസർമാരും ബന്ധപ്പെട്ട ചാർജ്ജ് ഓഫീസർമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ നടപടി. നിയമപ്രകാരം നിർബന്ധമായ പൊതുചുമതലയാണ് സെൻസസ് ഡ്യൂട്ടിയെന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത എല്ലാ എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും കാലതാമസം കൂടാതെ ബന്ധപ്പെട്ട സെൻസസ് ചാർജ് ഓഫീസറുടെ മുമ്പാകെ ഹാജരായി ചുമതല ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
(പിആർ/എഎൽപി/1282)
- Log in to post comments