*പുല്‍പ്പള്ളി സി.എച്ച്.സിയില്‍ നിയമനം*
പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ റേഡിയോഗ്രാഫര്‍, ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ഡി.ആര്‍.ടി, ഡി.എം.ആര്‍.ടി, ബി.എം.ആര്‍.ടി എന്നിവയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡി.എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് ആവശ്യം. ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.വി ഗുഡ്‌സ് അല്ലെങ്കില്‍ പാസഞ്ചര്‍ ലൈസന്‍സും ബാഡ്ജും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും മികച്ച ശാരീരിക ക്ഷമതയുമാണ് ആവശ്യം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും അസലും പകര്‍പ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 240406.
- Log in to post comments