Post Category
കെ. ടെറ്റ് വിജയികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിൽ ഡിസംബർ 2025 കെ. ടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂലൈ 6, 7 തീയതികളിൽ രാവിലെ 10.30 മുതൽ വെകിട്ട് നാല് വരെ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഈ തീയതിക്ക് ശേഷം ഓൺലൈൻ വെരിഫിക്കേഷൻ സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. വിജയികൾ അസ്സൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിൻ്റെ പകർപ്പ്, റിസൾട്ടിൻ്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും, മാർക്ക് ആനുകൂല്യം ലഭിച്ചവർ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പും (നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമായും) എന്നിവ വെരിഫിക്കേഷൻ സമയത്തു ഹാജരാക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
(പിആർ/എഎൽപി/1284)
date
- Log in to post comments