Skip to main content

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് വാഹനം ആവശ്യമുണ്ട്: ക്വട്ടേഷൻ ക്ഷണിച്ചു

 

 ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിലെ നിയമാവലിക്ക് അനുസൃതമായി കുട്ടനാട് താലൂക്ക് ഓഫീസിലെ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ബൊലേറോ, ഗൂർഖ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട വാഹനമാണ് ആവശ്യമായിട്ടുള്ളത്.  ക്വട്ടേഷനുകൾ രജിസ്റ്റേഡ് തപാലായി മാത്രം സമർപ്പിക്കേണ്ടതാണ്.

ക്വട്ടേഷൻ അയക്കേണ്ട വിലാസം: ജില്ലാ കളക്ടർ, ആലപ്പുഴ.

ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് മൂന്ന് മണി വരെയാണ്. ഫോൺ: 0477-2251676, 2252580.

(പിആർ/എഎൽപി/1285)

date