Post Category
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) യിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ആലപ്പുഴ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കുന്നതിന് ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് -2012 ലെ ചട്ടം 32 പ്രകാരം ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, മേൽവിലാസം, ജനനത്തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷകൾ ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ:0477-2251676, 2252580.
(പിആർ/എഎൽപി/1349)
date
- Log in to post comments