Skip to main content
മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളാടി ദുരന്തമേഖല സന്ദർശിക്കുന്നു

*കള്ളാടി മണ്ണിടിച്ചിൽ മേഖല മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദ‍ർശിച്ചു*

 

കള്ളാടി  മണ്ണിടിച്ചിൽ പ്രദേശം മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. ഇന്നലെ (ജൂലൈ 8) വൈകകിട്ട്  4.30 ഓടെ കള്ളാടിയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവർ‍ത്തകര്‍, ജനപ്രതിനിധികള്‍,  പ്രദേശവാസികളെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.  തുടർന്ന് മേപ്പാടി പോളിടെക്നിക് കോളേജിലെ  ദുരിതാശ്വാ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി  ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി ആശയവിനിമയം നടത്തുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തി കമ്മ്യൂണിറ്റി കിച്ചണിലെത്തി സന്നദ്ധസേനാ പ്രവർത്തകരുമായും സംസാരിച്ചു. മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദ‌‍ർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർ‍മാരുമായും ആശുപത്രി അധികൃതരുമായും മുഖ്യമന്ത്രി ചർച്ച നടത്തി.

അപകട മേഖലയിൽ എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്  സേനകളുടെ  നേതൃത്വത്തിൽ ഇന്നലെ (ജൂലൈ 8) അതിരാവിലെ മുതല്‍ തെരച്ചിൽ പുനഃരാരംഭിച്ചു.  രാത്രിയോടെ തന്നെ മീനാക്ഷി പാലത്തിലെയും മേപ്പാടി-ചൂരൽമല റോഡിലെയും മണ്ണ് നീക്കം ചെയ്തിരുന്നു.  തുടർന്ന് നാല് സോണുകളായി തിരിച്ച് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്  സേനകളുടെ  നേതൃത്വത്തിൽ കൂടുതൽ എക്സ്കവേറ്ററുകളുടെ സഹായത്തോടെയുള്ള തെരച്ചിലാണ് ഇന്നലെ നടന്നത്.  സ്നിഫർ നായകളെയും കഡാവർ നായകളെയും എത്തിച്ച് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും തെരച്ചിലില്‍ ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ന് സോണ്‍ മൂന്നില്‍ തെരച്ചിൽ വ്യാപകമാക്കും.

date