*ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു*
ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എ. അരുണ്‍ഗോപിഉദ്‌ഘാടനം ചെയ്‌തു. സമിതിയുടെ 75 മത് വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തും. ഉന്നതികളില്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ , മത്സരങ്ങള്‍, ലൈബ്രറി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാദേശിക ലൈബ്രറികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കും. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ്‌പ്രസിഡന്റ് ശാരദാസജീവന്‍ അധ്യനായി. ജില്ലാ സെക്രട്ടറി കെ.രാജന്‍ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ സത്യന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എല്‍ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്‌ടര്‍ കെ.ടി പ്രജുകുമാര്‍, കെ. സച്ചിതാനന്ദന്‍, സി.എം സുമേഷ്, കെ.എന്‍ രവീന്ദ്രന്‍, സി.ആര്‍ പ്രം കുമാര്‍, എം സുനില്‍ കുമാര്‍, സുരേഷ് ബാബു വാളാല്‍, സി.കെ ഷംസുദീന്‍, സി ജയരാജന്‍, പി.ആര്‍ ഗിരിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments