Skip to main content

*റവന്യൂ റിക്കവറി -ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി*

വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നിന്നും സി.ബി.സി, പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത്, കുടിശ്ശിക വരുത്തിയ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസ് 2026 എന്ന ഒറ്റത്തവണത്തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകള്‍ അനുവദിച്ച് തീര്‍പ്പാക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചതായി പ്രൊജക്ട് ഓഫീസര്‍‍ അറിയിച്ചു. ആഗസ്റ്റ് 31 വരെയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  ഈ പദ്ധതി പ്രകാരം മാത്രമേ ഇളവുകൾക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ. ഫോണ്‍- 04936 202602

date