Post Category
*കള്ളാടി മണ്ണിച്ചിൽ മേപ്പാടി - ചൂരൽമല റൂട്ടിൽ കാർഷികാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് അനുമതി*
മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്, 10,11,12 വാർഡുകളിലെ തേയില കർഷകർ സംഭരിക്കുന്ന തേയില മേപ്പാടി - ചൂരൽമല റോഡ് മാർഗ്ഗം കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അവശ്യ സർവീസുകളായ പാൽ, പത്രം, ആംബുലൻസ് എന്നിവക്കും ഗതാഗത നിയന്ത്രണത്തിൽ ഇളവ് നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. കള്ളാടി തുരങ്കപാത പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി - ചൂരൽമല റോഡിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും രക്ഷാപ്രവർത്തം നടത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
date
- Log in to post comments