പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില്‍ എത്തിക്കണം. ഫോണ്‍: 0468 2222364.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍
ലിഫ്റ്റ് ഓപ്പറേറ്റര്‍ - ഐടിഐ/ഡിപ്ലോമ/എന്റ്‌റിസി സര്‍ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്‌നീഷ്യന്‍ കോഴ്സ് പാസായിരിക്കണം - 01
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി കോഴ്‌സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ എന്നിവ അറിഞ്ഞിരിക്കണം - 04
ക്ലീനിങ് സ്റ്റാഫ്- ഏഴാം ക്ലാസ് - 05
ഇലക്ട്രീഷന്‍ കം പ്ലംബര്‍ - ഇലക്ട്രിക്കല്‍/പ്ലംബിംഗ് എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് - 01
ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ - ഇലക്ട്രിക്കല്‍/വയറിംഗ്/മെക്കാനിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം - 01
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ - പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒ.ടി/ബി.എസ്.സി ഒ.ടി - 01
ഫാര്‍മസിസ്റ്റ് - ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ - 02
ലാബ് ടെക്‌നീഷ്യന്‍ - പ്ലസ് ടു, ഡി.എം.എല്‍.ടി, ഡി.എം.ഇ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് - 02
റേഡിയോഗ്രാഫര്‍ - ഡി.ആര്‍.ടി/ബി.ആര്‍.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് - 02
- Log in to post comments