Post Category
*റേഷൻ കാർഡുകൾ തരം മാറ്റാൻ അപേക്ഷിക്കാം*
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) മാറ്റാൻ അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം പൊതുജനങ്ങൾക്ക് ജൂലൈ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി സേവന കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാനാവും. ഈ അവസരം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ലഭിക്കും. ഫോൺ: 04936 255222 (വൈത്തിരി), 04936 220213 (സുൽത്താൻ ബത്തേരി), 04935 240252 (മാനന്തവാടി).
date
- Log in to post comments