Skip to main content

*എച്ച് ഐ വി എയ്ഡ്‌സ് ബോധവൽക്കരണ ക്വിസ് മത്സരം*

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് എച്ച് ഐ വി എയ്ഡ്‌സിനെക്കുറിച്ച് അവബോധം നല്‍കാന്‍  ജൂലൈ 29ന് രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എട്ട്, ഒന്പത്, 11 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പൊതു ആരോഗ്യം, കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ക്രമം, എച്ച് ഐ വി എയ്ഡ്‌സ്, ലഹരി ഉപയോഗം, സന്നദ്ധ രക്ത ദാനം, സർക്കാർ ആരോഗ്യ പരിപാടികൾ എന്നിവയാണ് ക്വിസ് മത്സരത്തിലെ വിഷയങ്ങള്‍. ഒന്ന്, രണ്ടു, മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,4000, 3000 എന്നിങ്ങനെ ക്യാഷ് അവാർഡു നൽകും. ക്വിസ് മത്സരത്തിലെ ആദ്യ സ്‌ഥാനക്കാർക്ക് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കും. താല്പര്യമുള്ളവർ  സ്‌കൂളിലെ എൻ എസ് എസ് / ജൂനിയർ റെഡ് റിബ്ബൺ ക്ലബ്  കോ ഓർഡിനേറ്റർ മുഖേന ജൂലൈ 25നകം  രജിസ്റ്റർ ചെയ്യണം. 

date