Skip to main content

*പഞ്ചായത്ത്തല ഓട്ടോ ക്യാമ്പ്*

സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓട്ടോറിക്ഷ മീറ്ററുകൾ വാർഷിക മുദ്ര പതിപ്പിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് പഞ്ചായത്ത്തല ഓട്ടോ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 21ന് രാവിലെ 11ന് തൊണ്ടര്‍നാട് എംടിഡിഎം ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ. ഉഷാ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് എം പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓട്ടോ ക്യാമ്പിൽ പങ്കെടുക്കുന്നവർ 04935 244863 ഫോൺ നമ്പറില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 

 

date