Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിൽ സുൽത്താൻ ബത്തേരി ട്രൈബൽ ഡവലപ്മെന്റ്  ഓഫീസിൻ്റെ നിയന്ത്രണത്തിലുള്ള ആറ് മോഡൽ പ്രീ സ്ക്‌കൂളുകളിലെ മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 75 വിദ്യാർത്ഥികൾക്ക് ചെരുപ്പും, രണ്ട് ജോഡി യൂണിഫോം (പരമാവധി ഒരു ജോഡിയ്ക്ക് 500 രൂപ നിരക്കിൽ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ സുൽത്താൻ ബത്തേരി വിലാസത്തില്‍ ജൂലൈ 20 ഉച്ചക്ക് ശേഷം മൂന്ന് വരെ ക്വട്ടേഷൻ സമര്‍പ്പിക്കാം. ഫോൺ- 04936 221074

date