ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജില്ലാതല പ്രവേശന ബോധവല്‍ക്കരണ സെമിനാര്‍ ജൂലൈ 21 ന്
എല്ലാവര്‍ക്കും ബിരുദം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2026-27 അധ്യയനവര്‍ഷത്തെ ജില്ലയിലെ പ്രവേശന ബോധവല്‍ക്കരണ-പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ പ്രവേശന ബോധവല്‍കരണ സെമിനാര്‍ ജൂലൈ 21 ന് നടക്കും. ജില്ല സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ഉച്ചയ്ക്ക് രണ്ടിന്
ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈജ്ഞാനിക- സാഹിത്യ-സാംസ്‌കാരിക സെമിനാര്‍ അബിന്‍ വര്‍ക്കി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ വി പി ജഗതി രാജ് അധ്യക്ഷനാകും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംഘടനകളുടെ വിദ്യാഭ്യാസ ഭാരവാഹികളും പ്രതിനിധികളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സന്നദ്ധ സാക്ഷരതാ പ്രേരക്മാര്‍, പ്രതിനിധികള്‍, തുല്യതാപഠിതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments