കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണില്‍ 'അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി' യില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദം യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം ലഭിക്കും. ആങ്കറിംഗ്, വാര്‍ത്താ അവതരണം, ടെലിവിഷന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയവയിലാണ് പരിശീലനം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പഠനകേന്ദ്രങ്ങളില്‍ ജൂലൈ 20, 23 തീയതികളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവേശനം. ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യഭ്യാസ രേഖകള്‍ സഹിതം വിദ്യാര്‍ഥികള്‍ ഹാജരാകണം. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ഫോണ്‍: 9544958182.
- Log in to post comments