Post Category
കെ.ദാമോദരന്‍ അനുസ്മരണം
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ കെ.ദാമോദരന്‍ അനുസ്മരണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ചു. കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം സൂസന്‍ തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രാജന്‍ മത്തായി, വാര്‍ഡ് അംഗങ്ങളായ ഷീബാ ബിനോജ്, പി.റ്റി സുരേഷ്, പി.ആര്‍.മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി. ചാന്ദ്‌നി, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റ് കെ. അമ്മിണിയമ്മ, പഞ്ചായത്ത് ലൈബ്രറിയന്‍ സുജാ എലിസബത്ത് ചാക്കോ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments