Skip to main content

ലോകജനസംഖ്യാദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

 

ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ജില്ല ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'കാനേഷുമാരി' പ്രശ്നോത്തരി മത്സരത്തിൽ കോളേജ് വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ കെ മിന്നുമോളും വി ആദിത്യയും അടങ്ങുന്ന ടീം ജേതാകളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ നെടുമുടി നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വി ശ്രീഹരി, വി എസ് ശ്രീഹരി എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം. 
ഡെപ്യൂട്ടി ജില്ല എജ്യുക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ് പ്രശ്നോത്തരി നയിച്ചു.  'യുവശബ്ദം' സംവാദ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ രാഹുൽ രാജീവ് (കെ.യു.സി.ടി.ഇ., കുന്നം), ഹയർ സെക്കൻഡറി വിഭാഗത്തിൽ അയന മേരി എബ്രഹാം (നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ, മാന്നാർ) എന്നിവർ ജേതാക്കളായി. 
വിജയികൾക്ക് ജില്ല കളക്ടർ ഷാജി വി നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശ്നോത്തരി മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 2000, 1500, 1000 രൂപ വീതവും സംവാദ മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 1000, 750, 500 രൂപവീതവും സമ്മാനമായി ലഭിക്കും.

date