Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ സെപ്റ്റംബർ 30-നകം വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. മസ്റ്ററിംഗിനുള്ള അംഗീകൃത സർവീസ് ചാർജ് ഗുണഭോക്താക്കൾ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിൽ നൽകണം എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു . ഫോൺ: 0477 2241455.

(പിആർ/എഎൽപി/1441)

date