Skip to main content

നഷാ മുക്ത് ഭാരത് ജില്ലാതല മത്സരങ്ങൾ

നഷാ മുക്ത് ഭാരത് പരിപാടിയുടെ ഭാഗമായി ആലപ്പുഴ മേരാ യുവ ഭാരത് കേന്ദ്ര 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള യുവാക്കൾക്കായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, മൈം, പെയിന്റിംഗ്, പ്രസംഗം, റീൽ മേക്കിങ്, സ്ലോഗൻ റൈറ്റിംഗ്, കവിത രചന തുടങ്ങി എട്ട് ഇനങ്ങളിലാണ് മത്സരം. ആലപ്പുഴ ജില്ലക്കാരായ യുവതി, യുവാക്കൾക്ക് പങ്കെടുക്കാം. ജൂലൈ 24 നാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129213746, 6282453905.
(പിആർ/എഎൽപി/1446)

date