Skip to main content

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചു

കൈനകരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-2026 ന്റെ സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു‌. തൊഴിലാളികൾക്ക് പണിയിടങ്ങളിൽ ലഭ്യമാകേണ്ട സുരക്ഷാസംവിധാനങ്ങളായ ബൂട്ട്, ഗ്ലൗസ്, ഫസ്റ്റ് എയ്ഡ് സാമഗ്രികൾ എന്നിവ അടിയന്തരമായി ലഭ്യമാക്കണമെന്നും സുരക്ഷാസംവിധാനങ്ങളില്ലാതെ തൊഴിലാളികളെ ജേലിക്കിറക്കരുതെന്നും ചടങ്ങിൽ ഓംബുഡ് സ്പേഴ്സൺ എം.എസ് അബ്ദുൽ കലാം ആസാദ് നിർദ്ദേശിച്ചു. പരിപാടിയിൽ സെന്റ് മേരീസ് എൽപി.എസ് പ്രഥമാധ്യാപിക സോണിയ ജോസഫ് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് റിസോഴ്സ് പെഴ്സൺ പി.എസ് നിദാര റിപ്പോർട്ട് അവതരിപ്പിച്ചു. ചമ്പക്കുളം ബി.പി.ഒ കുഞ്ഞുമോൻ, കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.റ്റി അഭിലാഷ്, ഓവർസിയർ സുകന്യ ബാബു എന്നിവർ സംസാരിച്ചു.
(പിആർ/എഎൽപി/1464)

date