എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ് 25ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കുട്ടനാട് ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം പ്ലസ് ടു യോഗ്യതയുളള 40 വയസ്സിൽ താഴെ പ്രായമുള്ള ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്കാണ് അവസരം. ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് സംസ്ഥാനത്താകെയുമുളള എംപ്ലോയബിലിറ്റി സെൻ്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ആഴ്‌ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഇതിനുളള സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കും. യോഗ്യരായവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 300 രൂപ, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുമായി ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കുട്ടനാട് ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2230624, 8304057735, 0477 2704343.
- Log in to post comments