Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്‌റ്റ് എൻസിഎ – എസ്ഐയുസി എൻ) (കാറ്റ. നം: 631/2022) തസ്തികയ്ക്കായി 2024 ഏപ്രിൽ 18 ന് നിലവില്‍ വന്ന 505/2024/SSIII നമ്പര്‍ റാങ്ക് പട്ടിക 2024 ജൂലൈ ഒമ്പതിന് പൂർവ്വാഹ്നത്തിൽ പ്രാബല്യത്തിലില്ലാതാകും വിധം 2024 ജൂലൈ എട്ടിന് അര്‍ദ്ധരാത്രി മുതൽ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഈ പട്ടികയില്‍ നിന്നും 2024 മെയ് ഏഴിന് നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി 2024 ജൂലൈ എട്ടിന് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതിനാലും മാതൃറാങ്ക് പട്ടികയുടെ കാലാവധിയില്‍ എസ് ഐയുസി നാടാർ വിഭാഗത്തിനായി മാറ്റിവച്ച എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാലുമാണ് ഈ  എന്‍.സി.എ റാങ്ക് പട്ടിക റദ്ദായത്.

date