റിസോഴ്സ് അധ്യാപക നിയമനം
സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം പദ്ധതി 2026-27 ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ സ്കൂളുകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് (പ്രതിദിനം 955/- രൂപ നിരക്കിൽ) നിയമനം.
യോഗ്യത : ബിഎ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ ഫങ്ഷണൽ),
ടിടിസി/ഡി.എഡ്/ഡിഎൽഎഡ്/ ഇംഗ്ലീഷ് ബി.എഡ്. അഭിലഷണീയ യോഗ്യത : എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ ഫങ്ഷണൽ), അസാപ് സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിംഗ്, ഡിപ്ലോമ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റ്.യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 27 രാവിലെ 10.30 നു ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ (കളക്ടറേറ്റിനു സമീപം) നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0477 2252908.
- Log in to post comments