Skip to main content

താൽകാലിക ടെക്നീഷ്യന്മാരെ നിയമിക്കുന്നു

ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കൽ ലാബ്, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലേക്ക് താൽകാലിക ടെക്നീഷ്യന്മാരെ നിയമിക്കുന്നു.  ആഗസ്റ്റ് 10 രാവിലെ 11 മണിക്ക് ആശുപത്രിയിൽ അഭിമുഖം നടത്തും.  അന്നേദിവസം രവിലെ  10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം  ആശുപത്രി കോൺഫറൻസ് ഹാളിൽ  എത്തണം.
യോഗ്യത: പ്ലസ് ടു/ തത്തുല്യ യോഗ്യത കഴിഞ്ഞതിനുശേഷം ഗവ. അംഗീകൃത ഡിപ്ലോമ/ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിഗ്രി കോഴ്സ് പാസായവർ ആയിരിക്കണം (ഡിഎംഎൽടി/ ബി.എസ്.സി എംഎൽടി സർട്ടിഫിക്കറ്റ്).ഫോൺ: 0477 2251151

date