വിഷൻ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്ലസ് ടു/വി.എച്ച്.എസ്.സി. പഠനത്തിന് ശേഷം മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ഒരു വർഷത്തെ പ്രവേശന പരീക്ഷ പരിശീലനത്തിന് 54,000 രൂപ അനുവദിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസിൽ പ്ലസ്ടു/വി.എച്ച്.എസ്.സി.ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും വാങ്ങി പാസായ വിദ്യാർഥികൾക്കാണ് വിഷൻ പ്ലസ് പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷിക്കാവുന്നത്. കൂടാതെ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2 ഗ്രേഡിൽ കുറയാത്ത മാർക്കുള്ള സിബിഎസ്ഇ വിദ്യാർഥികൾക്കും, എ ഗ്രേഡിൽ കുറയാത്ത മാർക്കുള്ള ഐസിഎസ്ഇ വിദ്യാർഥികൾക്കും പദ്ധതിയ്ക്കായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 30.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2252548.
(പിആർ/എഎൽപി/1497)
- Log in to post comments