Post Category
നഷാ മുക്ത് ഭാരത് ജില്ലാതല മത്സരങ്ങൾ
ആലപ്പുഴ - നഷാ മുക്ത് യുവ ഫോർ വികസിത ഭാരത് പരിപാടിയുടെ ഭാഗമായി ആലപ്പുഴ മേരാ യുവ ഭാരത് 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള ആലപ്പുഴ ജില്ലയിലെ യുവാക്കൾക്കായി വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, മൈം, പെയിന്റിംഗ്, പ്രസംഗം, റീല് മേക്കിങ്, സ്ലോഗൻ റൈറ്റിംഗ്, പദ്യം ചൊല്ലൽ തുടങ്ങി എട്ട് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളേജിൽ ജൂലൈ 29 നാണ് മത്സരം നടക്കുന്നത്. ഫോൺ : 8129213746, 6282453905.
date
- Log in to post comments