Skip to main content

അവസാന തീയതി ദീർഘിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്‌/അംഗീകൃത അൺ എയ്‌ഡഡ്‌/ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന്   മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളുടെ 2026-27 അധ്യയന വർഷത്തെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; സർക്കാർ/എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒമ്പത് , പത്ത് ക്ലാസുകളിലെ  വിദ്യാർഥികൾക്കുള്ള പി.എം. യശസ്വി ഒ.ബി.സി./ ഇ.ബി.സി./ ഡി.എൻ.ടി./ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് (2026-27) എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ  വിദ്യാർഥികളിൽ നിന്നും സ്വീകരിച്ച് സ്‌ക്കൂൾ അധികൃതർക്ക് ഇ - ഗ്രാന്റ്സ് മുഖേന ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ ദീർഘിപ്പിച്ചു.  വിശദ വിവരങ്ങൾക്ക്  വെബ്സൈറ്റ് -www.egrantz.kerala.gov.in  ഫോൺ - 0484 – 2983130

(പിആർ/എഎൽപി/1531)

date