Post Category
സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സൗണ്ട് എഞ്ചിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റെക്കോഡിംഗ്, പ്രൊഡക്ഷന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കാലാവധി. https://forms.gle/KbtCZrrW3o3ijeJGA ലൂടെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kma.ac.in . ഫോണ്‍: കൊച്ചി 7356751960, തിരുവനന്തപുരം 9744844522.
date
- Log in to post comments