Post Category
ഡ്രൈവര്‍ കം വര്‍ക്കര്‍ നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിനും ഹരിതകര്‍മ സേനയ്ക്കുമായി വാങ്ങിയിട്ടുളള ഇലക്ടിക് വാഹനത്തിന്റെ ഡ്രൈവര്‍ കം വര്‍ക്കര്‍ ആയി ദിവസവേതനാടിസ്ഥാനത്തില്‍ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 700 രൂപയാണ് വേതനം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഫോര്‍ വീലര്‍ ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും ഓഗസ്റ്റ് നാല് വൈകിട്ട് അഞ്ചിന് മുമ്പ് ഏഴംകുളം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04734 240637.
date
- Log in to post comments