Skip to main content

  കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ (28 ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ നിയമിക്കുന്നു. പ്രായപരിധി 18-45. എട്ടാം ക്ലാസ് ആണ് യോഗ്യത. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന, പ്രസ്തുത തൊഴില്‍ ചെയ്യുന്നതിനുള്ള കായികക്ഷമത വേണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഓഗസ്റ്റ് 10 രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍. തുടര്‍ന്ന് അഭിമുഖം. ഫോണ്‍: 0468 2222642.
 

date