Post Category
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ പരിശീലനം
പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2027 നീറ്റ് /ജെ ഇ ഇ പ്രവേശന പരീക്ഷ പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. വിലാസം: റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ - മൂന്നാം നില, റാന്നി പി ഒ. അവസാന തീയതി ഓഗസ്റ്റ് എഴ് വൈകിട്ട് അഞ്ച്. ഫോണ്‍: 04735 227703.
date
- Log in to post comments