പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ നീറ്റ് / ജെ.ഇ.ഇ. പ്രവേശന പരീക്ഷാ പരിശീലനം
2026 മാർച്ചിലെ പ്ലസ് ടൂ പൊതു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവർഗ്ഗ വിദ്യാർഥികളിൽ നിന്നും പ്ലസ് ടു കോഴ്‌സിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ 2027 ലെ നീറ്റ്/ ജെ.ഇ.ഇ. പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിലെ പട്ടികവർഗ്ഗ വിദ്യാർഥികൾ പേര് ,മേൽവിലാസം ബന്ധപ്പെടാവുന്ന ഫോൺ നമ്പർ പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ചു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷ സർട്ടിഫിക്കേറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷകൾ കുളത്തൂപ്പുഴ/ ആലപ്പുഴ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലോ, പുനലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിലോ ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. നീറ്റ് പരിശീലനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്കോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം.
(പിആർ/എഎൽപി/1576)
- Log in to post comments