Skip to main content

ജില്ലാ ജാഗ്രത സമിതി കൗൺസലർ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രോജക്ട് 2026-27 നിർവഹണത്തിന്റെ ഭാഗമായി ജില്ലാ ജാഗ്രത സമിതി ഓഫീസിൽ താൽക്കാലികമായി കൗൺസലറെ നിയമിക്കുന്നു. പ്രതിമാസം 21,000/- രൂപ ഹോണറേറിയം ലഭിക്കുന്ന ഈ തസ്തികയിലേക്ക് വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. ഗവ. അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, സൈക്കോളജി, അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും (റെഗുലർ എജുക്കേഷൻ) കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരായ 25-നും 45-നും മധ്യേ പ്രായമുള്ള വനിതകൾക്കായിരിക്കും അർഹത. കൗൺസലിംഗിലുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.
  
താൽപര്യമുള്ളവർ  ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം  ആഗസ്റ്റ് 10-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ., ആലപ്പുഴ - 688001. ഫോൺ: 0477 2960147, 8078297758.

(പിആർ/എഎൽപി/1578)

date