Skip to main content

റെഡ് റൺ മിനി മാരത്തൺ  നാലിന് 

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി. എയ്ഡ്സ് ബോധവത്കരണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന റെഡ് റൺ മിനി മാരത്തൺ മത്സരം ആഗസ്റ്റ് നാലിന്  നടക്കും. രാവിലെ 7.30-ന് പവർഹൗസ് പാലത്തിന് പടിഞ്ഞാറുവശത്തുനിന്നും ആരംഭിക്കുന്ന മത്സരം കനാലരികിലൂടെ അഞ്ച്  കിലോമീറ്റർ ദൂരം താണ്ടി കളക്ടറേറ്റ് വളപ്പിൽ സമാപിക്കും. ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17-നും 24-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആൺ-പെൺ വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം സമ്മാനവും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രജിസ്‌ട്രേഷന്: 9778754893.

 (പിആർ/എഎൽപി/1580)

date